Post Category
പൊതുവിപണന കേന്ദ്രം സ്ഥാപിക്കുന്നതിന് ധനസഹായം
ജില്ലാ പഞ്ചായത്ത്‌ചെറുകിട പരമ്പരാഗത വ്യവസായസംരംഭങ്ങള്‍ക്ക് പൊതുവിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനു 15 ലക്ഷംരൂപ വരെ ധനസഹായം നല്‍കും. കുറഞ്ഞത് പത്ത് പേരടങ്ങിയചെറുകിട പരമ്പരാഗത വ്യവസായസംരംഭങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് 15 ലക്ഷംരൂപ ചെലവില്‍ പൊതുവിപണന കേന്ദ്രം സ്ഥാപിക്കുന്നതാണ് പദ്ധതി.
അപേക്ഷകര്‍ കുറഞ്ഞത് 10സംരംഭങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ആയിരിക്കണം. പൊതുവിപണന കേന്ദ്രം സ്ഥാപിക്കുന്നതിനായി അപേക്ഷകര്‍ സ്വന്തം നിലയില്‍ഭൂമിലഭ്യമാക്കണം. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍മുഖേന സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്ജില്ലാവ്യവസായകേന്ദ്രം മാനേജര്‍ ആന്റ് നിര്‍വഹണഉദ്യോഗസ്ഥനുമായി ബന്ധപ്പെടാം. ഫോണ്‍: 9446108519.
(പി.ആര്‍.കെ നമ്പര്‍ 1953/2020)
date
- Log in to post comments