Post Category
അണുനശീകരണത്തിനായി ആശുപത്രി അടച്ചു.
ആലപ്പാട് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അണുനശീകരണത്തിനായി ആശുപത്രി അടച്ചു. മൈനാഗപ്പള്ളി പി എച്ച് സി യിലെ ജീവനക്കാരെ വച്ച് ഇന്ന്(ജൂലൈ 25) മുതല്‍ ആശുപത്രി പ്രവര്‍ത്തിക്കും. ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും. ഹൈ റിക്‌സ് വിഭാഗത്തിലുള്ളവരെ 14 ദിവസം ക്വാറന്‍ന്റൈനില്‍ ആക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1969/2020)
date
- Log in to post comments