Post Category
ഐ എച്ച് ആര്‍ ഡി കോളജുകളില്‍ ഡിഗ്രി പ്രവേശനം
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍(0473-4224076, 8547005045), ധനുവച്ചപുരം(0471-2234374, 8547005065), കുണ്ടറ(0474-2580866, 8547005066), മാവേലിക്കര(0479-2304494, 8547005046), കാര്‍ത്തികപ്പള്ളി (0479-2485370, 8547005018), കലഞ്ഞൂര്‍(0473-4272320, 8547005024), പെരിശ്ശേരി(0479-2456499, 9400400977), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് ഡിഗ്രി കോഴ്‌സുകളില്‍ അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1972/2020)
date
- Log in to post comments