കോവിഡ് പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കും - ജില്ലാ കലക്ടര്‍
ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും പുറത്ത് നിന്നുള്ള ഒരു ഭക്ഷ്യവസ്തുവും അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ചാത്തന്നൂര്‍ കുമ്മല്ലൂരിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാനെന്ന പേരില്‍ അതിക്രമിച്ചു കയറി ലഹരി വസ്തുക്കള്‍ കൈമാറിയതും സമാധാന ഭംഗമുണ്ടാക്കിയതും ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും ഗൗരവമായി കാണുമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവിമാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
അധികൃതരുടെ അനുവാദത്തോടെ കോവിഡ് ചികിത്സാലയങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിന് പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്. പൊലീസുകാര്‍ക്ക് ആവശ്യമുള്ള പി പി ഇ കിറ്റുകള്‍ കോവിഡ് ചികിത്സാലയങ്ങളില്‍ കരുതിവയ്ക്കുവാനും നിര്‍ദേശം നല്‍കി. കോവിഡ് ചികിത്സയ്ക്ക് എത്തുന്ന ലഹരിക്ക് അടിമപെട്ടവരെ കരുനാഗപ്പള്ളിയില്‍ സജീകരിക്കുന്ന പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
- Log in to post comments