Skip to main content

അടിയന്തര അധിക പ്രതിരോധ പ്രതികരണ നടപടികള്‍

കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ, തഴവ, തെക്കുംഭാഗം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഒഴികെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജൂലൈ 24 ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍, പോരുവഴി ഗ്രാമപഞ്ചയത്തുകള്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കൊട്ടാരക്കര താലൂക്കില്‍ കുളക്കട, മൈലം, പവിത്രേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തലവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണുകളായി നിശ്ചിയിച്ച് റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവായി.
ആലപ്പാട്, ചവറ, ക്ലാപ്പന, കുലശേഖരപുരം, നീണ്ടകര, പ•ന, തൊടിയൂര്‍, തേവലക്കര, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട, കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുമ്മിള്‍, മേലില, നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍, വെളിയം, വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിശ്ചയിച്ച് ഉത്തരവായി.
പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 10, 13, 24, 25, 26, 27, 28, 29, 33, 34 വാര്‍ഡുകളും കൊല്ലം കോര്‍പ്പറേഷനിലെ 2, 4, 36, 37, 38, 39 ഡിവിഷനുകളും കണ്ടയിന്‍മെന്റ് സോണുകളാണ്.
അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെ•ല, ഏരൂര്‍, വിളക്കുടി, തലവൂര്‍, പരവൂര്‍, ചിറക്കര, തൃക്കരുവ, പൂതക്കുളം, കൊറ്റങ്കര, നെടുമ്പന, മയ്യനാട്, പനയം എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡായി പ്രഖ്യാപിച്ചു.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യ സാധനങ്ങള്‍ ഏറ്റവും അടുത്ത കടകളില്‍ നിന്ന് വാങ്ങുന്നതിനും മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ക്കും മാത്രമേ ഇടവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. അവശ്യ സേവന വിഭാഗത്തിലുള്ള ജീവനക്കാരെയും അവരുടെ വാഹനങ്ങളേയും തടസം കൂടാതെ കടത്തിവിടുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം. എന്നാല്‍ റേഷന്‍ കടകളിലേക്ക് ചരക്ക് ഇറക്കുന്നതിന് സമയ നിയന്ത്രണം ബാധകമല്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴുവരെയാണ്.
സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പൊതുജന ബന്ധമില്ലാതെ പരിമിത എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
പൊതു ഗതാഗത സംവിധാനത്തിലുള്ള വാഹനങ്ങള്‍ക്ക് കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലെ ദേശീയപാതയിലൂടെയും സംസ്ഥാന പാതയിലൂടെയും നിര്‍ത്താതെ കടന്നുപോകാം. കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്നും ആളുകളെ കയറ്റാനോ ഇറക്കുവാനോ പാടില്ല.
(പി.ആര്‍.കെ നമ്പര്‍ 1978/2020)

 

date