Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ്

പത്താംതരം മുതല്‍ ബിരുദബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ 2020-21 വര്‍ഷം ആദ്യാവസരത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും മെറിറ്റ് അവാര്‍ഡ് നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദ വിവരങ്ങള്‍ പുനലൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0475-2222353, 9496070335.
 (പി.ആര്‍.കെ നമ്പര്‍ 1980/2020)

date