Skip to main content

കോവിഡ് പ്രഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് പുസ്തകങ്ങള്‍ നല്‍കി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ കോവിഡ് പ്രഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലുള്ളവര്‍ക്ക് വേണ്ടി 1000 പുസ്തങ്ങള്‍ കൈമാറി. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി സുകേശന്‍ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത്തല ലൈബ്രറി നേതൃത്വ സമിതി വഴി പുസ്തകങ്ങള്‍ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1995/2020)

 

date