Skip to main content

ഓട്ടോമാറ്റിക് സാനിറ്റൈസര്‍

മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീനുമായി ടി കെ എം എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. കോളജിലെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികളുടെ കുട്ടായ്മയായ ഐ ഇ ഡി സി യും കോളജ് സ്റ്റാര്‍ട്ട് ആപ് ആയ വെക്ടര്‍ സ്‌പെഡിംഗ് ടെക് എന്നിവയും ചേര്‍ന്നാണ് നിര്‍മാണം. ഒതുക്കമുള്ളതും ഏതു സ്ഥലത്തും സ്ഥാപിക്കാവുന്നതുമാണ്. കൈ കാണിക്കുമ്പോള്‍ തൊടാതെ തന്നെ സാനിറ്റൈസര്‍ ലഭിക്കും. കോളജ് പ്രൊഫസര്‍ എം എന്‍ മുഹമ്മദ് ഷാഫി, വിദ്യാര്‍ഥികളായ എം എസ് അലി, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് മെഷീന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. തുടക്കത്തില്‍ 10 എണ്ണമാണ് നിര്‍മിച്ചത്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മെഷീന്‍ സ്ഥാപിക്കും.
(പി.ആര്‍.കെ നമ്പര്‍ 1996/2020)

 

date