ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു 45 തദ്ദേശ സ്ഥാപനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി 2020-21 വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിച്ച് അംഗീകാരം നേടി
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പരിഷ്‌ക്കരിച്ച 2020-21ലെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിക്കുന്നതിനും സുഭിക്ഷ കേരളം പദ്ധതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്.
45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഡിപിസിയുടെ അംഗീകാരത്തിനായി പ്രോജക്ടുകള്‍ സമര്‍പ്പിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി. മാത്യു പദ്ധതികള്‍ അവതരിപ്പിച്ചു.
ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളും രണ്ടു മുന്‍സിപ്പാലിറ്റികളും 35 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പടെ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി 2020-21 വാര്‍ഷിക പദ്ധതി പരിഷ്‌കരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടി.
- Log in to post comments