Skip to main content

ത്രിവല്‍സര ഹാന്‍ഡ് ലൂം ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം.

 

കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജി നടത്തിവരുന്ന ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇംഗ്ലീഷ് ഒരു വിഷയമായി എസ്.എസ്.എല്‍.സി.യോ തത്തുല്യ യോഗ്യതയോ ഉള്ള 15 നും 23 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങളും അപേക്ഷയും www.iihtkannur.ac.in ല്‍ ലഭിക്കും. അപേക്ഷ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. അപേക്ഷകള്‍  ഓഗസ്റ്റ് 14 നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജി തൊട്ടട, കീഴുന്ന, കണ്ണൂര്‍ 670007 എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 0491 2555408, 2505385

date