Skip to main content

സംസ്ഥാനത്ത് ആദ്യമായി ഹയര്‍ സെക്കന്‍ഡറി  ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പദ്ധതി

    ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പഠനം കൂടുതല്‍ എളുപ്പമാക്കുന്നതിന് മലപ്പുറം ജില്ലാപഞ്ചായത്തിന്റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി.  വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്ന ഇ ഫോര്‍ ഇ (E-Material for English) പദ്ധതിക്കാണ് തുടക്കമായത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'ഫസ്റ്റ് ബെല്‍ ' ക്ലാസുകളുടെ അനുബന്ധ പ്രവര്‍ത്തനമായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാപഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കുവാന്‍ പദ്ധതി സഹായിക്കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ യുട്യൂബ് ചാനല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, മെമ്പര്‍മാരായ ടി.കെ റഷീദലി, സെക്രട്ടറി എന്‍.എ അബ്ദുള്‍ റഷീദ്, ആര്‍.ഡി.ഡി കെ.സ്‌നേഹലത, വിജയഭേരി കോര്‍ഡിനേറ്റര്‍ ടി.സലീം,  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം. മണി,  ഇ ഫോര്‍ ഇ പദ്ധതി കോര്‍ഡിനേറ്റര്‍ എ.കെ സാലിഹ് എന്നിവര്‍ പങ്കെടുത്തു.   

date