Skip to main content

വളളിക്കുന്നില്‍ പുഴയോര സംരക്ഷണത്തിന്  57 ലക്ഷം രൂപയുടെ ഭരണാനുമതി    

    വളളിക്കുന്ന് മണ്ഡലത്തിലെ പുഴയോര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 57 ലക്ഷം രൂപയുടെ ഭരണാനുമതിയായി. കടലുണ്‍ി പുഴയുടെ വലതുകര സംരക്ഷണം (മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത്) 32ലക്ഷം രൂപ, കടലുണ്‍ി പുഴയുടെ ഇടതുകര സംരക്ഷണം (വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്) 25.10 ലക്ഷം രൂപ എന്നിവയാണ് ജലസേചന വകുപ്പില്‍ നിന്ന് ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും പെട്ടെന്ന് പൂര്‍ത്തീകരിച്ചു പ്രവൃത്തി യുദ്ധക്കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു
    ഒലിപ്രംകടവ് - പൊറാഞ്ചേരി റോഡിന്റെയും കടലുണ്‍ി പുഴയുടെയും പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് പരിഹരിക്കാന്‍ നേരത്തെ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്‍്. അതിന് പുറമെയാണ്  25.10 ലക്ഷം രൂപ അനുവദിച്ചത്. 
 

date