Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

 

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019-20 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ) പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ എഴുതി തയാറാക്കിയ ക്ഷേമനിധി അംഗത്തിന്റെ അപേക്ഷ, മാര്‍ക്ക് ലിസ്റ്റ്, ക്ഷേമനിധി കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്/റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്റ്റ് 10ന് മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ  chiefofficecashew@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലും അയയ്ക്കാം. ഫോണ്‍: 0474 2743469. 

date