Skip to main content

ജില്ലയിലെ എല്ലാ ഗ്രാമീണ വീടുകള്‍ക്കും  2024 ഓടെ കുടിവെള്ളം എത്തിക്കും:  ജില്ലാ ജല ശുചിത്വ മിഷന്‍ സമിതി 

 

ജില്ലയിലെ എല്ലാ ഗ്രാമീണ വീടുകള്‍ക്കും 2024 ഓടെ കുടിവെള്ളം എത്തിക്കുന്നതിന് ജില്ലാ ജല ശുചിത്വ മിഷന്‍ സമിതി തീരുമാനമായി. എഡിഎം അലക്‌സ് പി.തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണു തീരുമാനമായത്. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയാണ് ജലജീവന്‍ മിഷന്‍. ഈ പദ്ധതിയുടെ നടത്തിപ്പിന് വിവിധ ഭരണ വകുപ്പുകളുടെ ഏകോപനവും അതോടൊപ്പം കേന്ദ്രവിഹിതം ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ധനസമാഹരണവും ആവശ്യമാണ്. 

2020-21 സാമ്പത്തിക വര്‍ഷത്തേക്ക് കേരളത്തില്‍ 880 കോടിയുടെ അടങ്കലില്‍ പദ്ധതി നടപ്പിലാക്കാന്‍ അംഗീകാരം നല്‍കി പദ്ധതി നടത്തിപ്പിനു സംസ്ഥാന വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍, ഡിസ്ട്രിക്ട് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ എന്നീ സമിതികള്‍ വഴി അംഗീകാരം നല്‍കാന്‍ എഡിഎം അലക്‌സ് പി. തോമസ് നിര്‍ദേശിച്ചു.

ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അനിലാ മാത്യു, കെ.ഡബ്ല്യൂ.എ തിരുവല്ല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ജെ. ഹരികുമാര്‍, തോമസ് ജോണ്‍, ഷൈജു പുരുഷോത്തമന്‍, റാന്നി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.അജി, മേഖലാ വിദഗ്ധന്മാരായ എം. മധു, എസ്. സുബ്രമണ്യ അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date