Post Category
പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി-വർഗ യുവാക്കളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിന് ഒരു വർഷം ദൈർഘ്യമു ള്ള ഒ ലെവൽ കമ്പ്യൂട്ടർ കോഴ്സ്(ഡിസിഎക്ക് തുല്യം) ആരംഭിക്കുന്നു. സെപ്റ്റംബറിലാണ് കോഴ്സ് ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിന് 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പന്ത്രണ്ടാം ക്ലാസ്സോ അതിനു മുകളിലോ പാസായവരും വാർഷികവരുമാനം മൂന്നുലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്സിന് ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റ് പഠനസാമഗ്രികൾ സൗജന്യമായും നൽകും. പാലക്കാട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെൽട്രോൺ എഡ്യൂക്കേഷൻ സെന്ററിലാണ് കോഴ്സ് നടത്തുന്നത്. ബയോഡാറ്റ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 20. ഇമെയിൽ വിലാസം - iteg palakkad@Gmail.com. ഫോൺ - 9847597587, 8304009409.
date
- Log in to post comments