Skip to main content

ഗവ. മെഡിക്കൽ കോളേജിൽ പി ജി സീറ്റിൽ ഒഴിവ്

ജില്ലാ ഗവ. മെഡിക്കൽ കോളേജിൽ പി ജി മെഡിക്കൽ 2020 മോപ് ആപ്പ് റൗണ്ട് അഡ്മിഷന് ശേഷം വരുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നു. ജനറൽ സർജറി, ഫാർമക്കോളജി, അനാട്ടമി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളൽ ഓരോ സീറ്റ് വീതമാണ് ഒഴിവുകൾ. ലഭിക്കുന്ന അലോട്ട്മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. ജൂലൈ 30 ന് മെഡിക്കൽ കോളേജിൽ രാവിലെ 9.30 മുതൽ 11 മണി വരെ ഹാജരാകുന്ന വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഡിഎംഇ ഓഫീസിലേക്ക് അയച്ചുകൊടുത്താണ് പ്രവേശനം നടത്തുക. ടി സി അഡ്മിറ്റ് കാർഡ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

date