Post Category
അഭിഭാഷകര്‍ക്ക് ധനസഹായം
അഭിഭാഷകര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. ഒ ബി സി വിഭാഗത്തില്‍പ്പെട്ട വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിനകത്തുള്ളവര്‍ യോഗ്യരാണ്. കേരള ബാര്‍ കൗണ്‍സിലില്‍ 2019 ജൂലൈ ഒന്നിനും 2020 ജൂണ്‍ 30 നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നവരാകണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് 20 നകം ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ കാക്കനാട്, എറണാകുളം-682030 വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങളും അപേക്ഷ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2027/2020)
date
- Log in to post comments