Skip to main content

വേങ്ങര ബ്ലോക്കില്‍ 21 ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കി

 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേങ്ങര ബ്ലോക്കിലെ 21 കര്‍ഷകര്‍ക്ക് നല്‍കി.  ക്ഷീര സഹകരണ സംഘങ്ങളുടെ സഹായത്തോടെ ബാങ്കുകള്‍ വഴിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. 78 പേരാണ് വേങ്ങരയില്‍ നിന്ന്  അപേക്ഷ ഫോം കൈപ്പറ്റിയത്. ഇനിയും കൂടുതല്‍  അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്ന്  വേങ്ങര ക്ഷീര വികസന വകുപ്പ് ഓഫീസര്‍ അറിയിച്ചു. ഒന്‍പത് ശതമാനം പലിശയുള്ള കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ  നാല് ശതമാനം മാത്രമാണ് കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത്.

ഒരു പശുവിന് 24,000 രൂപ നിരക്കില്‍ പശുവിന്റെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ തുക ലഭിക്കും.  നിലവില്‍ അക്കൗണ്ടുകളുള്ള ബാങ്കിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രണ്ട് ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുമെങ്കിലും 1,60,000 വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല. തീറ്റ വസ്തുക്കള്‍, ഉപകരണങ്ങള്‍, തീറ്റപ്പുല്‍ കൃഷി എന്നിവ വാങ്ങിക്കുന്നതിനാണ് പ്രധാനമായും ധനസഹായം അനുവദിക്കുന്നത്.
 

date