Post Category
അന്താരാഷ്ട്ര കടുവ ദിനം ആചരിച്ചു
കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ അന്താരാഷ്ട്ര കടുവ ദിനം ആചരിച്ചു. പഞ്ചായത്ത് കോമ്പൗണ്ടില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് ഉമ്മര്‍ അറക്കല്‍, മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംത്യാസ്, സോഷ്യല്‍ ഫോറസ്റ്ററി റേഞ്ച് ഓഫീസീര്‍ കെ.പി.അബ്ദുസമദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി.എം.അഷറഫ്, പി.രഘുനാഥ്, കെ.രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments