തെര്‍മോഫിഷര്‍ സയന്റിഫിക് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷന്‍ മെഷീന്‍ സ്ഥാപിച്ചു
മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ തെര്‍മോഫിഷര്‍ സയന്റിഫിക് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷന്‍ മെഷീന്‍ സ്ഥാപിച്ചു. നിലവിലെ വൈറോളജി ലാബ് വിപുലീകരിച്ചുകൊണ്ടാണ് പുതിയ മെഷീന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ 96 സാമ്പിളുകള്‍ ഒരേ സമയം വേര്‍തിരിക്കാനാവും. 38 ലക്ഷം രൂപയാണ് മെഷീന്‍ സ്ഥാപിക്കാനായി ചെലവഴിച്ചത്.
ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കോവിഡ് രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് റിയല്‍ ടൈം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേസ് പി.സി.ആര്‍ മെഷീനിലൂടെ പരിശോധന നടത്തുന്നത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കോവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിന് പുറത്തുനിന്നെത്തുന്നതോ ആയ ഗര്‍ഭിണികളുടെയും മൃതദേഹങ്ങളിലെയും സ്രവ പരിശോധനയ്ക്കായി രണ്ട് ട്രൂനാറ്റ് കോവിഡ് ടെസ്റ്റ് മെഷീനുകളും ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. നൂതന സംവിധാനങ്ങളുപയോഗിച്ച് കോവിഡ് പരിശോധനയ്ക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന കോവിഡ് വിസ്‌കുകളും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി മെഷീന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ.പി.എം.അനിത, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.പി. ഷിനാസ്ബാബു, അസോസിയേറ്റ് പ്രൊഫ. കെ.പുഷ്പ, ഡെപ്യൂട്ടി സൂപ്രണ്ട് കെ.അഫ്‌സല്‍, അസോസിയേറ്റ് പ്രൊഫ. കെ സുരേഷ്ബാബു, ഡോ. ജാസ്മിന്‍, സൈറ്റിഫിക്ക് ഓഫീസര്‍ നിയാസ്, അഡ്മിസിട്രേറ്റീവ് ഓഫീസര്‍ നാസര്‍ പുലത്ത്, സീനിയര്‍ സൂപ്രണ്ട് ബഷീര്‍ ആലങ്ങാടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments