സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് അവസാന തീയതി നീട്ടി
പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് (കാറ്റഗറി നമ്പര്‍ 8/2020, 9/2020) അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. പൊലീസ് കോണ്‍സ്റ്റബിളിന്റെ 90 ഒഴിവും വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ 35 ഒഴിവുമാണ് നിലവിലുള്ളത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. വയനാട്, പാലക്കട് ജില്ലയിലെ അട്ടപ്പാടിബ്ലോക്കിലുള്ള പട്ടികവിഭാഗകാര്‍ക്കും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. യോഗ്യതകള്‍ ഉള്‍െപ്പടെയുളള വിശദവിരങ്ങള്‍ മെയ് 20ലെ എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റിലുണ്ട്.
- Log in to post comments