Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം  ഓണ്‍ലൈനായി സംഘടിപ്പിച്ചു

 

 

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ഗൂഗിള്‍ മീറ്റിലൂടെ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി.  കാസര്‍കോട് നീലേശ്വരം മുന്‍സിപാലിറ്റികളുടെ   നടപ്പു വര്‍ഷത്തെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റ്, ആക്ഷന്‍ പ്ലാന്‍ എന്നിവയ്ക്കും അംഗീകാരം നല്‍കി.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും 20 ഗ്രാമ പഞ്ചായത്തുകളുടേയും ഭേദഗതി പ്രൊജക്ടുകള്‍ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, ഡിപി സി അംഗങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് - മുന്‍സിപാലിറ്റി അധ്യക്ഷമാര്‍  എന്നിവര്‍ പങ്കെടുത്തു.ആദ്യമായാണ്  ജില്ലാ  ആസൂത്രണ സമിതി യോഗം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നത്. 

date