Skip to main content

കോവിഡ്: ക്രിമറ്റോറിയം സ്ഥാപിക്കാൻ തൃശൂർ അതിരൂപത; അടിയന്തിര നടപടിക്ക് കളക്ടറുടെ നിർദേശം

തൃശൂർ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കോവിഡ്-19 പ്രോട്ടോക്കോൾ അനുസരിച്ച് മറവ് ചെയ്യുന്നതിന് തടസ്സം നേരിടുന്ന സാഹചര്യത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനും മതാചാര പ്രകാരം ആദരവ് നൽകി മറവ് ചെയ്യുന്നതിനും ക്രിമറ്റോറിയം സ്ഥാപിക്കാൻ തൃശൂർ റോമൻ കത്തോലിക്കാ അതിരൂപത. ക്രിമറ്റോറിയം സ്ഥാപിക്കാൻ ലൈസൻസിനായി അതിരൂപത റവ. ഫാദർ ജോയ് മൂക്കൻ സമർപ്പിച്ച അപേക്ഷയിൻമേൽ അടിയന്തിരമായി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദേശം നൽകി. അതിരൂപതയുടെ കീഴിലെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ തൃശൂർ ജില്ലയിലെ മുളയം വില്ലേജിലുള്ള ഒരേക്കർ സ്ഥലത്ത് ക്രിസ്ത്യൻ മതാചാര പ്രകാരം മൃതദേഹം മറവ് ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും അനുബന്ധമായ മതപരമായ ചടങ്ങുകൾ നടത്തുന്നതിനും ക്രിമറ്റോറിയം സ്ഥാപിക്കാനാണ് അനുമതി തേടിയത്.

date