Skip to main content

സുഭിക്ഷ കേരളം പദ്ധതിക്ക് 17 കോടി

തൃശൂർ കോർപ്പറേഷൻ കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം 17 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കും. അയ്യന്തോൾ സോണൽ ഓഫീസിൽ മേയർ അജിത ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. പദ്ധതിയിൽ മട്ടുപ്പാവ് കൃഷി, സമഗ്ര നെൽകൃഷി, സമഗ്ര പച്ചക്കറി കൃഷി, സമഗ്ര കേരകൃഷി വികസനം, സമഗ്ര വാഴ കൃഷി, ഇടവിള കൃഷി, തരിശ് പച്ചക്കറി കൃഷി, ടെറസ്സിലും-കൃഷി ഭൂമിയിലും മഴമറ സ്ഥാപിക്കൽ, കിഴങ്ങുവർഗ്ഗ കൃഷി, ഞാറ്റുവേല ചന്ത നടത്തൽ, ഗ്രോ ബാഗ് നിറച്ച പച്ചക്കറി തൈ അടക്കം കിറ്റ് വിതരണം ചെയ്യൽ, ഔഷധ സസ്യ കൃഷി, കോർപ്പറേഷൻ പരിധിയിലെ വനിതാഗ്രൂപ്പിന് തുണിസഞ്ചി നിർമ്മാണത്തിന് സബ്‌സിഡി നൽകൽ, സ്വയം തൊഴിൽ സ്ത്രീകൾക്കായി ഗ്രൂപ്പ് സംരംഭങ്ങളും-വ്യക്തിഗത സംരംഭങ്ങളും, കന്നുകുട്ടി പരിപാലനം, പശുവളർത്തൽ, ക്ഷീരകർഷകർക്കുള്ള പാൽ സബ്‌സിഡി, പോത്തുകുട്ടി വിതരണം, മുട്ടക്കോഴി വിതരണം, ആട് വളർത്തൽ, മൃഗാശുപത്രികളിലേയ്ക്ക് മരുന്ന് വാങ്ങൽ, ബയോഫ്‌ളോക്ക്, പഠിതാക്കുളം മത്സ്യകൃഷി എന്നിവയ്ക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്. ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗത്തിൽ പദ്ധതിയുടെ കൺവീനറായ കൃഷി ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ സരസ്വതി സണ്ണി, ഡെപ്യൂട്ടി മേയർ റാഫി ജോസ്.പി, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീബ ബാബു, ജോൺ ഡാനിയേൽ, കരോളി ജോഷ്വാ, ഡി.പി.സി. മെമ്പർ വർഗ്ഗീസ് കണ്ടംകുളത്തി, സഹകരണ സംഘം പ്രസിഡണ്ടുമാർ എന്നിവർ സന്നിഹിതരായിരുന്നു.

date