Skip to main content

അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാം

 

    ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പരിധിയില്‍ വരുന്ന അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിബന്ധനകളോടെ അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അക്ഷയ സെന്ററുകള്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. തിരക്ക് കുറയ്ക്കുന്നതിനായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണം. ജീവനക്കാരും പൊതുജനങ്ങളും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

date