Skip to main content

ലൈഫ് മിഷന്‍ : ജില്ലാതല യോഗം ചേര്‍ന്നു

 

    സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ജില്ലയിലെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവ്ജോത് ഖോസയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പദ്ധതിയുടെ അടുത്തഘട്ടം വിജയകരമായി നടപ്പാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഭൂരഹിതരായ അര്‍ഹതപെട്ടവരെ കണ്ടെത്തി, അവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതാണ് മൂന്നാം ഘട്ടം. മുന്‍പ് അപേക്ഷ നല്‍കിയിട്ടും പട്ടികയിലുള്‍പ്പെടാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ആവശ്യമെങ്കില്‍ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ സേവനം ഉപയോഗപ്പെടുത്താം. എ.ഡി.എം വി.ആര്‍. വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജെ. സജീന്ദ്ര ബാബു, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date