അഴിയൂര്‍ പി.എച്ച്.സി കുടുംബോരോഗ്യ കേന്ദ്രമാകുന്നു, ഉദ്ഘാടനം ആഗസ്റ്റ് 3ന് മുഖ്യമന്ത്രി നിര്‍വഹിക്കും
അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നൽകി ജനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ സേവനം നല്കാന്‍ കഴിയുന്ന വിധം അഴിയൂര്‍ പി.എച്ച്.സിയെ കുടുംബോരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 3ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
കൂടുതല്‍ ഡോക്ടര്‍മാര്‍, വൈകുന്നേരം വരെ ഒ.പി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ആര്‍ദ്രം പദ്ധതിയിലൂടെ ഒരുക്കിയത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. ഉദ്ഘാടനം സംബന്ധിച്ച കാര്യങ്ങള്‍ പഞ്ചായത്ത് ഭരണസമിതി ഓണ്‍ലൈനിലൂടെ ആസൂത്രണം ചെയ്തു. പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണില്‍ ആയതിനാൽ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കും ഉദ്ഘാടനം. നിലവിലുള്ള കോവിഡ് -19 പോസിറ്റീവ് രോഗികഉുടെ സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരും നെഗറ്റീവായതിനാല്‍ അഴിയൂരിനെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കണമെന്ന് യോഗം ജില്ലാകലക്ടറോട് അഭ്യര്‍ത്ഥിച്ചു . യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനില്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായതത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments