Skip to main content

തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ പദ്ധതികള്‍ക്ക് അംഗീകാരം

 

 

തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുഭിക്ഷ കേരളം പ്രൊഡക്ഷന്‍ പ്ലാന്‍ ആഗസ്റ്റ് 10നകം ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം.  പദ്ധതി ഭേദഗതികള്‍ സമര്‍പ്പിക്കാന്‍ അവശേഷിക്കുന്ന എല്‍ എസ് ജി ഐ കള്‍ ആഗസ്റ്റ്ഒന്നിനകം സമര്‍പ്പിക്കണം.  സുഭിക്ഷ കേരളം പദ്ധതി മോണിറ്റര്‍ ചെയ്യുന്നതിനുള്ള ഫോര്‍മാറ്റ് വകുപ്പ് പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കുന്നതിന് തീരുമാനിച്ചു.

കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളില്‍ ഗുണഭോക്തൃ ലിസ്റ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ ലഭ്യമാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.  സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, വ്യവസായം, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനം യോഗം അവലോകനം ചെയ്തു .

ജില്ലാ പഞ്ചായത്ത് ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശേരി അധ്യക്ഷനായി.  സുഭിക്ഷ കേരളം പദ്ധതി വേഗത്തിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ.ശ്രീലത, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് തലവന്‍മാര്‍,നഗരസഭ ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ,സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date