വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ആദ്യതവണപരീക്ഷയെഴുതി ഉന്നത വിജയം നേടിയ ധനസഹായത്തിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. എസ് എസ് എല്‍ സി പരീക്ഷയില്‍ പരമാവധി 4 സിഗ്രേഡും അതിനു മുകളിലും, പ്ലസ്ടുവിന് പരമാവധി രണ്ട് സി ഗ്രേഡും അതിനു മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം അട്ടപ്പാടി ഐടിഡിപി ഓഫീസിലോ അഗളി, പുതൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഓഗസ്റ്റ് 20 നകം സമര്‍പ്പിക്കണം. ഫോണ്‍ 04924 254382.
- Log in to post comments