Skip to main content

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ  വിശ്വാസിന്റെ നേതൃത്വത്തില്‍  ആദരിച്ചു

 

മനുഷ്യക്കടത്തിനെതിരെയുള്ള ലോക ദിനത്തില്‍ ഇരകളെ തിരിച്ചറിയുവാനും സഹായിക്കുവാനും കൗണ്‍സിലിങ്ങിനും നീതി ലഭിക്കുവാനും വേണ്ടി പ്രവര്‍ത്തിക്കുന്നപോലീസ്, സാമൂഹ്യപ്രവര്‍ത്തകര്‍, ആശുപത്രി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെകുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ കലക്ടറും വിശ്വാസിന്റെ പ്രസിഡന്റുമായഡി. ബാലമുരളി , ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം , എ.എസ്.പി. പ്രശോഭ്, എന്നിവര്‍പരിപാടിക്ക് നേതൃത്വം നല്‍കി.
മനുഷ്യക്കടത്തിനെതിരായ നിയമങ്ങളയും നടപടിക്രമങ്ങളെയും കുറിച്ച് വിശ്വാസ് സെക്രട്ടറിയും  സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ  പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളടക്കം മനുഷ്യക്കടത്തിന് വിധേയരാകുന്നവരെ ലൈംഗികത്തൊഴില്‍, അടിമപ്പണി , ഭിക്ഷാടനം നിര്‍ബന്ധിത വിവാഹം, അവയവ കൈമാറ്റം തുടങ്ങി തീവ്രവാദം അടക്കമുള്ള മേഖലകളില്‍ ഉപയോഗിക്കാറുള്ളതായിമുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.  അതില്‍ 49 ശതമാനം സ്ത്രീകളും 23 ശതമാനംപെണ്‍കുട്ടികളുമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം  59 ശതമാനം പേരെ ലൈംഗിക ചൂഷണത്തിനും 34 ശതമാനം പേരെ അടിമപണിക്കും ഉപയോഗിക്കുന്നതായിഅദ്ദേഹം പറഞ്ഞു.
കാണാതാവുന്ന കുട്ടികളില്‍ പകുതിയില്‍ താഴെ മാത്രമേ തിരിച്ചു കിട്ടാറുള്ളൂ.  ബാക്കി കുട്ടികള്‍ പലപ്പോഴും ലൈംഗിക ചൂഷണം, അടിമപ്പണി, നിര്‍ബന്ധിത അവയവ കൈമാറ്റം, സര്‍ക്കസ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ മേഖലകളിലേക്ക് എത്തിച്ചേരുകയാണ് . പോലീസ്, സാമൂഹിക , ആരോഗ്യ ,സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഒരുപോലെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ മനുഷ്യക്കടത്ത് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യ പ്രഭാഷണത്തില്‍ പി.  പ്രേംനാഥ് പറഞ്ഞു.  വിശ്വാസ് പ്രോജക്ട് ഡയറക്ടര്‍ പ്രതീഷ് കുമാര്‍,  ജോയിന്‍ സെക്രട്ടറി ദേവി കൃപ,  ജില്ലയിലെ  പോലീസ് സ്റ്റേഷന്‍ മേധാവികള്‍,  സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

 

date