ഹോര്‍മോണ്‍ അനലൈസര്‍; ഉദ്ഘാടനം ഇന്ന്(ആഗസ്റ്റ് 1)
ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബില്‍ പുതുതായി സ്ഥാപിച്ച ഹോര്‍മോണ്‍ അനലൈസര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇന്ന്(ആഗസ്റ്റ് 1) ഉച്ചകഴിഞ്ഞ് മൂന്നിന് ഉദ്ഘാടനം ചെയ്യും.
ഹോര്‍മോണ്‍ സംബന്ധമായ പരിശോധനകള്‍ സര്‍ക്കാര്‍ നിരക്കില്‍ രോഗികള്‍ക്ക് ഇതിലൂടെ ലഭ്യമാകും. തൈറോയിഡ് പരിശോധനകള്‍, കാന്‍സര്‍ മാര്‍ക്കേഴ്‌സ്(സി എ-125, പി എസ് എ) തുടങ്ങിയ പരിശോധനകളും ലഭിക്കും. ബി പി എല്‍, കാന്‍സര്‍, വൃക്ക, എച്ച് ഐ വി, ടി ബി രോഗികള്‍ക്ക് പരിശോധന സൗജന്യമാണ്.
നിലവില്‍ കോവിഡ് ട്രൂനാറ്റ് ടെസ്റ്റ്, പകര്‍ച്ചവ്യാധി സംബന്ധമായ എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്ത രോഗങ്ങള്‍, ബയോകെമസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി തുടങ്ങിയ ടെസ്റ്റുകളും ഇവിടെ നടത്തുന്നുണ്ട്.
ചടങ്ങില്‍ എം മുകേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2052/2020)
- Log in to post comments