വേറിട്ട മാതൃകയായി നാഷണല്‍ സര്‍വീസ് സ്‌കീം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കായി അഞ്ച് റഫ്രിജറേറ്ററുകള്‍
കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ സഹായഹസ്തവുമായി കുലശേഖരപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ സൂക്ഷിക്കുന്നതിനായി അഞ്ചു റഫ്രിജറേറ്ററുകളാണ് നാഷണല്‍ സര്‍വീസ് സ്‌കീം സംഭാവന നല്‍കിയത്. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയില്‍ നിന്നും ഏറ്റുവാങ്ങി.
സഹപാഠിക്കൊരു സ്‌നേഹവീട്, വീട്ടമ്മമാര്‍ക്കായുള്ള 'ഉപജീവനം' ഗാര്‍മെന്റ്‌സ് യൂണിറ്റ്, പ്ലാസ്റ്റിക്ക് രഹിത ഉത്പന്ന നിര്‍മാണ യൂണിറ്റ്, റെയില്‍വേ യാത്രക്കാര്‍ക്കുള്ള തുറന്ന വായനശാല, മാസ്‌ക് നിര്‍മാണം, ഓണ്‍ലൈന്‍ പഠനത്തിനുള്ള ടെലിവിഷന്‍ വിതരണം, സഹപാഠിക്കൊരു പഠനമുറി, തീരദേശത്ത് ധാന്യക്കിറ്റ് വിതരണം ഇങ്ങനെ നിരവധി പദ്ധതികള്‍ സ്‌കൂളിലെ എന്‍ എസ് എസ് പ്രവര്‍ത്തകര്‍ നടപ്പിലാക്കിയിട്ടുണ്ട്.
ചടങ്ങില്‍ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാര്‍ അധ്യക്ഷയായി. നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ എ അന്‍സാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി ഷീല, പി ടി എ പ്രസിഡന്റ് ജി രഘു, എസ് എം സി വൈസ് ചെയര്‍മാന്‍ കെ അയ്യപ്പന്‍, മറ്റ് ഭാരവാഹികള്‍, സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2053/2020)
- Log in to post comments