Post Category
ജില്ലാതല ജല ശുചിത്വ മിഷന് യോഗം ചേര്‍ന്നു
കേന്ദ്രാവിഷ്കൃത പദ്ധതിയായ ജല്‍ ജീവന് മിഷന് ജില്ലയില്‍ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല ജല ശുചിത്വമിഷന് യോഗംചേര്‍ന്നു. യോഗത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. 2004ഓടു കൂടി എല്ലാ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 50 പഞ്ചായത്തുകളിലായി 383.18 കോടി രൂപയുടെ വിവിധ പദ്ധതികളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. 1,62,455 വീടുകളിലേക്ക് കണക്ഷന് ഇതിലൂടെ ലഭ്യമാകും. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് യോഗത്തില്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments