സൈക്ക്യാട്രിസ്റ്റ് താത്കാലിക നിയമനം
കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള സൈക്ക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംഡി സൈക്ക്യാട്രി/ഡിഎന്‍ബി സൈക്ക്യാട്രി/ഡിപ്ലോമ ഇന്‍ സൈക്ക്യാട്രിക് മെഡിസിന്. പ്രായം 18നും 41നുമിടയില്‍. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ www.eemployment.kerala.gov.in വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ആ വിവരം 0495 2376179 നമ്പറില്‍ അറിയിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ കണ്ഫര്മേഷന് സ്ലിപ്പ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഐഡി കാര്‍ഡ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ rpeekzkd.emp.lbr@kerala.gov.in എന്ന മെയില്‍ അഡ്രസ്സിലേയ്ക്ക് ആഗസ്റ്റ് 17നകം അയക്കണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.
- Log in to post comments