സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയങ്ങളിലെ നൈപുണ്യ പരിശീലന കോഴ്‌സിന് അപേക്ഷിക്കാം
സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം നൽകുന്ന എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത വൊക്കേഷണൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടിൽ (എൻ.എസ്.ക്യൂ.എഫ്) അധിഷ്ഠിതമായ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ സർക്കാർ/അർദ്ധസർക്കാർ/സ്വകാര്യ മേഖലകളിലെ ജോലിക്ക് പരിഗണിക്കും. പ്രശസ്ത തൊഴിൽശാലകളുടെ പങ്കാളിത്തത്തോടെയാണ് പരിശീലനം. 389 സ്‌കൂളുകളിലായി 1101 ബാച്ചുകളിലായാണ് കോഴ്‌സുകൾ.
അഗ്രികൾച്ചർ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വെയർ, മീഡിയ ആൻഡ് എന്റർടൈൻമെന്റ്, ഐ.റ്റി.-ഐ.റ്റി അധിഷ്ഠിത സർവ്വീസുകൾ, ഊർജ്ജമേഖല, ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ, ടെക്‌സ്റ്റൈൽസ് ആൻഡ് ഹാന്റ്‌ലൂം, അപ്പാരൽ, കെമിക്കൽ ആൻഡ് പെട്രോ കെമിക്കൽ, ടെലികോം, ഇന്ത്യൻ പ്ലംബിങ് അസോസിയേഷൻ, ഹെൽത്ത് ഹെയർ, ബ്യൂട്ടി ആൻഡ് വെൽനസ്, ഫുഡ് ഇൻഡസ്ട്രി കപ്പാസിറ്റി ആൻഡ് സ്‌കിൽ ഇനിഷിയേറ്റീവ്, സ്‌പോർട്‌സ്, ബാങ്കിംഗ് ഫിനാൻഷ്യൽ സർവ്വീസസ് ആൻഡ് ഇൻഷുറൻസ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഫെസിലിറ്റി മാനേജ്‌മെന്റ് എന്നീ മേഖലകളിലാണ് കോഴ്‌സുകൾ. www.vhscap.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം.
പി.എൻ.എക്‌സ്. 2608/2020
- Log in to post comments