Post Category
ഹയർസെക്കൻഡറി ഇംപ്രൂവ്‌മെൻറ്/സേ പരീക്ഷ മുൻ വർഷങ്ങളിലേതുപോലെ
രണ്ടാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെൻറ്/സേ പരീക്ഷ മുൻ വർഷങ്ങളിലേതുപോലെ നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവായി.
രണ്ടാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെൻറ് പരീക്ഷയിൽ ഉന്നതപഠനത്തിന് അർഹരായ വിദ്യാർഥികൾക്ക് മൂന്ന് വിഷയങ്ങൾ വരെ ഇംപ്രൂവ് ചെയ്യുന്നതിനും സേ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് തോറ്റ വിഷയത്തിന് പുറമേ മൂന്നു വിഷയങ്ങൾകൂടി ഇംപ്രൂവ് ചെയ്യാനും നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ്19 വ്യാപന പശ്ചാത്തലത്തിൽ ഈ ഉത്തരവ് നടപ്പാക്കിയാൽ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരീക്ഷാ നടത്തിപ്പിനെ സാരമായി ബാധിക്കുമെന്നതിനാലാണ് ഇത് റദ്ദാക്കി മുൻവർഷങ്ങളിലേതുപോലെ പരീക്ഷ നടത്താൻ തീരുമാനിച്ചത്.
പി.എൻ.എക്‌സ്. 2583/2020
date
- Log in to post comments