Post Category
മികച്ച രീതിയിൽ കോവിഡ് റിപ്പോർട്ടിംഗ്: കേരളത്തിന് രണ്ടാംസ്ഥാനം
അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്പ്യൂട്ടേഷണൽ ആൻറ് മാത്തമാറ്റിക്കൽ എഞ്ചിനീയറിങ് നടത്തിയ പഠനത്തിൽ കോവിഡ്-19 റിപ്പോർട്ടിങ് ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാലു പ്രധാന സവിശേഷതകൾ ആണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പഠനവിധേയമാക്കിയത്.
അതിന്റെ ഭാഗമായി കോവിഡ്-19 ഡാറ്റ റിപ്പോർട്ടിങ് സ്‌കോർ തയ്യാറാക്കുകയും ചെയ്തു. ആദ്യത്തെ മൂന്നു റാങ്കുകളിൽ വന്ന സംസ്ഥാനങ്ങളിൽ ഡാറ്റയുടെ ടെക്സ്ച്വൽ സമ്മറിയും ട്രെൻഡ് ഗ്രാഫിക്സും ഒരേ സമയം നൽകിയ സംസ്ഥാനമാണ് കേരളം എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 2589/2020
date
- Log in to post comments