Post Category
ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്ക്: രജിസ്ട്രേഷൻ ആഗസ്റ്റ് 31 വരെ
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ തയ്യാറാക്കുന്ന ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്കിൽ ആഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ നടത്താമെന്ന് കോർപ്പറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു. അക്ഷയ കേന്ദ്രത്തിൽ പാൻ/ആധാർ/റേഷൻ കാർഡ് സഹിതം അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി രജിസ്‌ട്രേഷൻ നടത്തണം. അപേക്ഷാ ഫോമിന് ആഗസ്റ്റ് 31 ശേഷം സാധുത ഉണ്ടായിരിക്കില്ല. അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് mdkadco@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ മാനേജിങ് ഡയറക്ടർ, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ, സ്വാഗത്, ടി.സി. 12/755, ലോ കോളേജ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിലോ അയയ്ക്കണം.
പി.എൻ.എക്‌സ്. 2636/2020
date
- Log in to post comments