Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾ രേഖകൾ ഹാജരാക്കണം
ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗങ്ങൾ ആഗസ്റ്റ് ഏഴിനുള്ളിൽ രേഖകൾ ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ക്ഷേമനിധിയിൽ 2015 ഏപ്രിൽ മാസം മുതൽ മാസങ്ങളിൽ അംശാദായ അടവ് മുടങ്ങിയതുമൂലം അംഗത്വം റദ്ദാവുകയും തുടർന്ന് ജൂലൈ 10 നുള്ളിൽ അംഗത്വം പുന:സ്ഥാപിച്ചവരുമാണ് രേഖകൾ ഹാജരാക്കേണ്ടത്. അംഗങ്ങളുടെ ക്ഷേമനിധി പാസ്ബുക്കിന്റെ അംഗത്വ നമ്പർ രേഖപ്പെടുത്തിയ പേജിന്റെ കോപ്പി ( കോപ്പിയിൽ പഞ്ചായത്ത്, ഫോൺ നമ്പർ, ഒപ്പ്, എന്നിവ രേഖപ്പെടുത്തണം), ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി, ബ്രാഞ്ച്, അഡ്രസ്സ് എന്നിവ രേഖപ്പെടുത്തിയ പേജിന്റെ കോപ്പി, ഫോട്ടോ എന്നിവ ഹാജരാക്കണം. ഫോൺ: 0487 2360490
date
- Log in to post comments