Skip to main content

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 4)

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വെള്ളിക്കുളങ്ങര മോനൊടി റോഡാണ് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനാകും. 60 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്നും 1000 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടത്തുന്നത്. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതുമായി റോഡുകളുടെ നവീകരണ പ്രവൃത്തികൾക്കായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

date