Skip to main content

തൃശൂർ താലൂക്ക് ഓഫീസിൽ അണുനശീകരണം നടത്തി

ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ തൃശൂർ താലൂക്ക് ഓഫീസിൽ അണുനശീകരണം നടത്തി. തഹസിൽദാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാണ് ശുചീകരണം നടത്തിയത്. തൃശൂർ ഫയർഫോഴ്സ് യൂണിറ്റിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺസ് എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചിത്വ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എസ് പ്രമോദ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
 

date