Post Category
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് കോര്‍കമ്മിറ്റി
ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന പുരോഗതി ദിനേന അവലോകനം ചെയ്യുന്നതിനും ആവശ്യമായ മര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കോര്‍ കമ്മിറ്റി രൂപീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കമ്മിറ്റിയുടെ ലെയ്‌സണ്‍ ഓഫീസറാണ്.
(പി.ആര്‍.കെ നമ്പര്‍ 2074/2020)
date
- Log in to post comments