Post Category
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനും ആരോഗ്യ പ്രവര്‍ത്തകരുടെ താമസ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ അമൃത എഞ്ചിനീയറിംഗ് കോളജ് ബോയ്‌സ് ഹോസ്റ്റല്‍ കൈലാസം ബ്ലോക്ക്, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ അനുഗ്രഹം ബ്ലോക്ക്, ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പ്രണവം ബ്ലോക്ക്, തഴവ ഗ്രാമപഞ്ചായത്തിലെ പ്രസാദം ബ്ലോക്ക്, തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ശിവം ബ്ലോക്ക്, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ സനാതനം ബ്ലോക്ക് എന്നിവ ഏറ്റെടുത്ത നടപടി സാധൂകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
(പി.ആര്‍.കെ നമ്പര്‍ 2075/2020)
date
- Log in to post comments