Skip to main content

വയോജന കേന്ദ്രങ്ങളിലെ അന്തേവാസികളെ  കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നു മുതല്‍ വിലയിരുത്തും

 

കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികളെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധന ഈ ആഴ്ച്ചതന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. 

ജില്ലയിലെ 75 കെയര്‍ ഹോമുകളിലായി 1765  വയോജനങ്ങളാണ് താമസിക്കുന്നത്. അന്തേവാസികള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ കെയര്‍ ഹോമുകള്‍തന്നെ സി.എഫ്.എല്‍.ടി.സികളാക്കി മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കും. 

ഇതിന്‍റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാരും സാമൂഹ്യ നീതി വകുപ്പിന്‍റെ കൗണ്‍സലര്‍മാരും ചേര്‍ന്ന് ഇന്നു(ഓഗസ്റ്റ് 4) മുതല്‍ കെയര്‍ ഹോമുകളില്‍ പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തും.

date