Skip to main content

കോവിഡ് : വയോജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്

 

സര്‍ക്കാരിന്റെ കോവിഡ്  മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളിലും പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലും റിവേഴ്‌സ് ക്വാറന്റയിനില്‍ കഴിയുന്ന വയോജനങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. 1800 425 2147 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പ്രശ്‌നങ്ങള്‍ അറിയിച്ചാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ  ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം ലഭിക്കും.

date