Skip to main content

അഭിഭാഷകര്‍ക്ക് ധനസഹായം

കേരള ബാര്‍ കൗണ്‍സിലില്‍ 2019 ജൂലൈ ഒന്നിനും 2020 ജൂണ്‍ 30നുമിടയില്‍ എന്‍ റോള്‍ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കുളള ധനസഹായ പദ്ധതിയിലേക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ഫോമിന്‍റെ മാതൃകയും വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും  ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗ വികസന വകുപ്പ് , സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണകുളം എന്ന വിലാസത്തിൽ ഓഗസ്റ്റ് 20 നകം നല്‍കണം. 
ഫോൺ: 0484 2429130

date