Post Category
ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം
പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ട ഒ.ബി,സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുള്ള ധനസഹായ പദ്ധതിയിലേക്ക അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. നിലവില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നവര്‍ അപേക്ഷയും അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയ്ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി ആഗസ്റ്റ് 31. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 0495-2377786 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.
date
- Log in to post comments