ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിക്കാം
ലൈഫ് മിഷന്‍ ലിസ്റ്റില്‍ നിന്നുംവിട്ടു പോയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിന് കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ ഭവനരഹിതരും ഭൂരഹിത ഭവനരഹിതരും ആവശ്യമായരേഖകള്‍ ഹാജരാക്കി ഈ സൗകര്യം ഉപയോഗിച്ച് ലൈഫ് ഭവനപദ്ധതിയില്‍ ആഗസ്റ്റ് 14 നകം അപേക്ഷ നല്‍കണം. ഗുണഭോക്താക്കള്‍ക്ക് അക്ഷയവഴിയും ഈ സേവനം ലഭിക്കും.അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ,വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഏരിയയില്‍ ഭൂമി ഇല്ലെന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഏരിയയിലോ മറ്റ് സ്ഥലങ്ങളിലോ കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലായെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രം ( ഭൂരഹിതരുടെ കാര്യത്തില്‍ മാത്രം), മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അത് സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
- Log in to post comments