Skip to main content

ഗുരുസ്മൃതി സംഘടിപ്പിച്ചു

 

കൂടിയാട്ടകലയിലെ നവോത്ഥാന നായകനും നാട്യകലാ പ്രശസ്തനുമായ പൈങ്കുളം രാമചാക്യാരുടെ നാല്‍പ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കേരള സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്കു കീഴില്‍ ഓണ്‍ലൈനായി ഗുരുസ്മൃതി സംഘടിപ്പിച്ചു. കൂത്തിനേയും, കൂടിയാട്ടത്തിനേയും ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച രാമചാക്യാരുടെ  അനുസ്മരണം വജ്രജൂബിലി പാലക്കാടിന്റെ  ഫേസ്ബുക്ക് പേജിലൂടെയാണ് അരങ്ങേറിയത്. സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ്  ലഭിച്ച പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കൂടിയാട്ടം-മിഴാവ് യുവ കലാകാരന്മാര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. കലാമണ്ഡലം ശൈലജ, കലാമണ്ഡലം സംഗീത, കലാമണ്ഡലം വിജിഷ, കലാമണ്ഡലം പ്രശാന്തി, കലാമണ്ഡലം നില, കലാമണ്ഡലം ഹരിത, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിപിന്‍, കലാമണ്ഡലം വിവേക്, കലാമണ്ഡലം വിജയ്, കലാമണ്ഡലം അഭിജോഷ് എന്നിവര്‍ ആശാന്റെ ജീവിതത്തെയും കലാ മേഖലയിലെ സംഭാവനകളെയും പരിചയപ്പെടുത്തി.

date