ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം
ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ അല്ലാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ നവീകരിക്കുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയിലേക്ക് (2020-21) അപേക്ഷ ക്ഷണിച്ചു. ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ അപേക്ഷയും അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം സ്ഥാപനം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷി നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കരുത്. അപേക്ഷ സമര്പ്പിക്കേണ് അവസാന തീയതി ഓഗസ്റ്റ് 31. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0495-2377786.
- Log in to post comments